പ്രവാസികള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് കറന്‍സിക്ക് വിലയിടിവ്. വിനിമയ നിരക്ക് കാത്തിരിക്കുന്നവര്‍ക്കും ഇതൊരു തിരിച്ചടിയാണ്. ഈ വർഷം ജനുവരി പകുതിവരെ ഒരു ഖത്തർ റിയാലിനു ലഭിച്ചിരുന്നതു 18.50 രൂപയിൽ കൂടുതലാണെങ്കിൽ, ഇപ്പോഴത്തെ വിനിമയനിരക്ക് 17.55 രൂപ മാത്രം.
നവംബറുമായി താരതമ്യം ചെയ്താൽ നഷ്ടം വീണ്ടും ഉയരും. നവംബറിൽ വിനിമയനിരക്ക് 18.90 രൂപവരെ എത്തിയിരുന്നു. വീണ്ടും ഉയരുമെന്നു പ്രതീക്ഷിച്ചു നാട്ടിലേക്കു പണം അയയ്ക്കാതെ സൂക്ഷിച്ചവരാണു വെട്ടിലായത്. മാർച്ച് ആദ്യം 18.30 രൂപ എന്ന തോതിലായിരുന്നു ഇടപാടുകളെങ്കിലും മാർച്ച് 15 മുതൽ വിനിമയനിരക്കു താഴേക്കു പോയി. നിരക്ക് ഇടിഞ്ഞതു മാസശമ്പളക്കാരെ വലിയ വിഷമത്തിലാക്കി.
വിനിമയ നിരക്ക് താഴ്ന്നതോടെ ഫെബ്രുവരി മുതല്‍ നാട്ടിലേയ്ക്ക് പണം അയയ്ക്കുന്നതില്‍ 25 ശതമാനമെങ്കിലും കുറവുണ്ടായിട്ടുള്ളതായി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പറയുന്നു. ഒന്നര വര്‍ഷത്തിനു ശേഷം ഖത്തര്‍ റിയാല്‍ 18 രൂപയില്‍ താഴെ എത്തിയത് കഴിഞ്ഞ മാസം 15 നാണ്. അതിനു ശേഷം ഇതുവരെ നിരക്ക് ഉയര്‍ന്നിട്ടില്ല. രൂപ അടിക്കടി ശക്തിപ്പെടുന്നതിനാല്‍ വിനിമയ നിരക്ക് ദിവസേന താഴേയ്ക്കാണ്.
Post Your Comments