ഇസ്ലാമാബാദ് : പാകിസ്ഥാന് ഇന്ത്യയില്‍ പുതിയ സ്ഥാനപതി. അബ്ദുള്‍ ബാസിതിന് പകരം സൊഹൈയില്‍ മഹമൂദിനെയാണ് നിയമിച്ചിരിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാജ്യാന്തര പ്രശ്‌നങ്ങള്‍ രമ്യതയോടെ പരിഹരിയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പാകിസ്ഥാന്‍.
നിലവില്‍ തുര്‍ക്കി അംബാസിഡറാണ് സൊഹൈയില്‍. മൂന്ന് വര്‍ഷത്തോളമായി ഇന്ത്യയില്‍ ഹൈക്കമ്മിഷണറായി സേവനം അനുഷ്ഠിക്കുന്ന ബാസിതിനെ വിദേശകാര്യ അക്കാദമിയുടെ തലവനായും നിയമിച്ചു. തുര്‍ക്കിയില്‍ നിന്ന് അദ്ദേഹം അടുത്ത ആഴച ഇസ്ലാമാബാദില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നവാസ് ഷെരീഫ് അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments