ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ കംലാപൂര്‍ ഗ്രാമത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയ മൗഗ്ലി പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുരങ്ങന്റെ ചേഷ്ഠകള്‍ കാണിക്കുന്ന പെണ്‍കുട്ടിയെ കുരങ്ങന്‍മാരായിരിക്കാം എടുത്തു വളര്‍ത്തിയതെന്നും ഇതുകൊണ്ടാവാം ഇത്തരത്തില്‍ പെരുമാറുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പത്രങ്ങളിലൂടെയും ടെലിവിഷന്‍ വാര്‍ത്തകളിലൂടെയും ശ്രദ്ധേയയായ ഒമ്പതു വയസ്സുകാരി തങ്ങളുടെ കാണാതായ കൊച്ചുമകളാണെന്ന് അവകാശപ്പെട്ട് ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28നാണ് വീട്ടില്‍ തങ്ങളുടെ കൊച്ചുമകളായ അവളെ കാണാതായതെന്ന് മുത്തച്ഛനെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ഹമീദ് അലി ഷാ പറഞ്ഞു. ഇത്രയും നാള്‍ അവള്‍ എവിടെയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും കാട്ടില്‍ എങ്ങനെ എത്തിയെന്നതിനെ കുറിച്ച് അറിയില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നതോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും അലി വ്യക്തമാക്കി. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവാന്‍ ഹമീദും അമ്മാവന്‍ ബുല്ലര്‍ ഷായുമാണ് എത്തിയത്. ലഖ്‌നൗവിലെ ഒരു അനാഥാലയത്തിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്.
Post Your Comments