ന്യൂഡൽഹി: ഇനിഷ്യൽ കാരണം ആധാറും പാന്‍ നമ്പറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്ക് പരിഹാരമാർഗവുമായി ആദായ നികുതി വകുപ്പ്. പാന്‍ കാര്‍ഡ് സ്കാന്‍ചെയ്ത് ആധാര്‍ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തോ ഒറ്റത്തവണ പാസ്‌വേർഡ് (ഒ.ടി.പി) വഴിയോ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാം. ആദായ നികുതി റിേട്ടണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കേണ്ടതായി വന്നു. എന്നാൽ പേരിലെ വ്യത്യാസം കാരണം ഭൂരിഭാഗം പേര്‍ക്കും ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ല. ആധാർ കാർഡിൽ ഇനിഷ്യൽ മാത്രമാണുള്ളത്. എന്നാൽ പാൻകാർഡിൽ പേരിന്റെ പൂർണരൂപം നിർബന്ധമാണ്. ഇതാണ് വിനയായത്.
പേരില്‍ വ്യത്യാസമുള്ള നികുതി ദായകര്‍ uidai.gov.in എന്ന വെബ്സൈറ്റില്‍ ‘ആധാര്‍ അപ്ഡേറ്റ്’ എന്ന വിഭാഗത്തില്‍ പോയി പേര് മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. പേര് തെളിയിക്കാന്‍ പാൻ കാർഡിന്റെ പകർപ്പ് അപ്‌ലോഡ് ചെയ്യണം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും നൽകേണ്ടിവരും. ഇ-ഫയലിങ് പോര്‍ട്ടലില്‍ ഒ.ടി.പി സംവിധാനം ഏര്‍പ്പെടുത്തുകയാണ് മറ്റൊരു മാർഗം. രണ്ട് കാര്‍ഡിലെയും ജനന തീയതി ഒന്നാണെങ്കിലേ ഇത് ഉപയോഗിക്കാന്‍ കഴിയൂ.
Post Your Comments