Latest NewsNewsBusiness

ഇ-ബേയെ ഫ്ലിപ്കാര്‍ട്ട്‌ സ്വന്തമാക്കി

ബെംഗലൂരുരാജ്യത്തെ ഏറ്റവും വലിയ ഇ-വ്യാപാര വെബ്‌സൈറ്റായ ഫ്ലിപ്കാര്‍ട്ട്‌ ഇ-ബേ ഇന്ത്യയെ ഏറ്റെടുത്തു. ഫ്ലിപ്‌കാര്‍ട്ട് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ടെന്‍സെന്റ്‌, ഇ-ബേ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ഫ്ലിപ്കാര്‍ട്ടില്‍ 1.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതായും കമ്പനി അറിയിച്ചു.

ഫ്ലിപ്കാര്‍ട്ടിലെ ഓഹരിയ്ക്ക് പകരമായാണ്, യു.എസ് ആസ്ഥാനമായ ഇ-ബേ ഫ്ലിപ് കാര്‍ട്ടില്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയതും, തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിനെ ഫ്ലിപ്പ്കാര്‍ട്ടിന് വിറ്റതും. ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതോടെ ഇ-ബേ ഇന്ത്യ (ebay.in) വെബ്‌സൈറ്റ് ബെംഗലൂരു ആസ്ഥാനമായ ഫ്ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലാകും പ്രവര്‍ത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button