Latest NewsIndia

ശശികലയ്‌ക്കെതിരെ കടുത്ത നടപടി: ജനറല്‍ സെക്രട്ടറി സ്ഥാനം തെറിക്കും?

ചെന്നൈ: ശശികലയ്‌ക്കെതിരെയുള്ള നിയമ കുരുക്ക് വീണ്ടും മുറുകുന്നു. ഇത്തവണ എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനം തെറിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ പണം നല്‍കി വോട്ട് പിടിച്ചെന്നാണ് കണ്ടെത്തിയത്.

ശശികലയ്‌ക്കെതിരെ തിരഞ്ഞൈടുപ്പ് കമ്മീഷന്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതിനെതിരേ ഒ പനീര്‍ശെല്‍വം വിഭാഗം നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ഈ പരാതി നിലനില്‍ക്കെയാണ് ശശികല വിഭാഗം ആര്‍കെ നഗറില്‍ വോട്ടിന് പണം നല്‍കിയ വിവരം കണ്ടെത്തിയത്.

വോട്ട് പിടിക്കാന്‍ 89 കോടി രൂപ നല്‍കിയെന്നാണ് വിവരം. പണമായും മറ്റു ആനുകൂല്യങ്ങളും നല്‍കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധയിലാണ് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

അഴിമതി കേസില്‍ നാലു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ശശികല. ഇപ്പോള്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button