Latest NewsNewsTechnology

ബി.എസ്.എന്‍.എല്‍ ഡേറ്റ ഉപഭോഗത്തില്‍ കേരളം കുതിയ്ക്കുന്നു : മറ്റ് നെറ്റ് വര്‍ക്കുകളെ പിന്തള്ളി കേരളത്തില്‍ ബി.എസ്.എന്‍.എല്‍ ഒന്നാമത്

കൊച്ചി: ബി.എസ്.എന്‍.എല്‍ ഡേറ്റ ഉപഭോഗത്തില്‍ കേരളം കുതിയ്ക്കുന്നു : മറ്റ് നെറ്റ് വര്‍ക്കുകളെ പിന്തള്ളി കേരളത്തില്‍ ബി.എസ്.എന്‍.എല്‍ ഒന്നാമത്
ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗത്തില്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളിന് സര്‍വകാല റിക്കാര്‍ഡ്. ഏപ്രില്‍ ആറിന് 150 ടിബി ഡേറ്റ ഉപയോഗമാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ നടത്തിയത്. ഇതു സര്‍വകാല റിക്കാര്‍ഡാണ്. രാജ്യത്തെ ഡേറ്റ ഉപയോഗത്തിന്റെ 25 ശതമാനവും കേരളത്തിലാണെന്നു ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നു.

സ്വകാര്യ മൊബൈല്‍ കന്പനികളുടെ വെല്ലുവിളി മറികടക്കാന്‍ ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ച 339 പ്ലാനിന് വന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്. 28 ദിവസത്തെ കാലാവധിയില്‍ ദിവസവും രണ്ടു എംബിപിഎസ് സ്പീഡില്‍ രണ്ടു ജിബിയും 700 മിനിറ്റ് മറ്റു നെറ്റ്വര്‍ക്കിലേക്കുള്ള കോളുകളും ബിഎസ്എന്‍എല്‍ നന്പറുകളിലേക്ക് അണ്‍ലിമിറ്റഡ് കോളുകളുമാണ് ഈ പ്ലാന്‍ നല്‍കുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ 3.20 ലക്ഷം പേര്‍ പുതിയ പ്ലാനില്‍ വരിക്കാരായി. പുതിയ പ്ലാനുകള്‍ വന്നതോടെ ഉപഭോക്താക്കളുടെ ഡേറ്റ ഉപഭോഗവും കുത്തനെ ഉയര്‍ന്നു.

കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്‍ എറണാകുളം എസ്എസ്എ 508 കോടി രൂപയുടെ വരുമാനമുണ്ടാക്കി. മുന്‍ വര്‍ഷത്തെ വരുമാനം 500 കോടിയായിരുന്നു. 2,88,399 പുതിയ മൊബൈല്‍ വരിക്കാരെയാണ് (പ്രീപെയ്ഡും പോസ്റ്റ് പെയ്ഡും ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം നേടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള റിക്കാര്‍ഡ് നേട്ടമാണിത്. 20,978 ലാന്‍ഡ് ലൈന്‍ കണക്ഷനുകളും 22,801 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button