Latest NewsIndia

സന്യാസി നല്‍കിയ പശുവിനെ അസംഖാന്‍ തിരിച്ച് നല്‍കി

രാംപൂര്‍•മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, ഗോവര്‍ദ്ധന്‍ പീഠം ശങ്കരാചാര്യരായ സ്വാമി അധോക്ഷ്ജനന്ദ് മഹാരാജ് സമ്മാനമായി നല്‍കിയ പശുവിനെ തിരികെ നല്‍കി. ഏതെങ്കിലും പശുസംരക്ഷകര്‍ ആ മൃഗത്തിനെകൊന്ന് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയന്നാണ് തന്റെ നടപടിയെന്നാണ് ഖാന്‍ പറയുന്നത്.

മുസ്ലിങ്ങള്‍ അരക്ഷിതമായ അന്തരീക്ഷത്തിലാണ് താമസിക്കുന്നത്. ഏതെങ്കിലും ഗോ സംരക്ഷകര്‍ തന്നെയും മുസ്ലിം സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ മനോഹരമായ, ഉപകാരപ്രദമായ ഈ മൃഗത്തെ അപയപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ ചെയ്തേക്കാം. -ശങ്കരാചാര്യയ്ക്ക് അയച്ച കത്തില്‍ അസംഖാന്‍ പറഞ്ഞു.

2015 ലാണ് സ്വാമി കറുത്ത നിറത്തിലുള്ള പശുവിനെ അസം ഖാന് സമ്മാനിച്ചത്. തന്റെ ഡയറി ഫാമിലേക്ക് ഒരു പശുവിനെ വേണമെന്ന് ആഗ്രഹമറിയിച്ചതിനെത്തുടര്‍ന്നാണ് ശങ്കരാചാര്യ പശുവിനെ നല്‍കിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഖാന്‍ പശുവിനെ തിരികെ അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button