ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. യാത്രാവിലക്കുപട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ കൂടി ശേഖരിക്കാനുള്ള സംവിധാനം അടുത്ത മൂന്നുമാസത്തിനകം നടപ്പിലാക്കുമെന്നും, കുറ്റങ്ങളുടെ തീവ്രതയനുസരിച്ച് വിലക്കു പട്ടികയിലുള്ള യാത്രികരെ നാലായി തിരിക്കുംമേന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിലക്കുപട്ടിക നടപ്പിലാക്കാന്‍ എല്ലാ യാത്രികരുടെ വ്യക്തിവിവരങ്ങളും അറിഞ്ഞിരിക്കേണ്ട ആവശ്യകത ഉണ്ട്.
വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ആധാറോ പാസ്പോര്‍ട്ടോ നന്പര്‍ കൂടി ചേര്‍ക്കുന്നതിലൂടെ നടപ്പിലാക്കാമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.പുതിയ പരിഷ്കാരങ്ങള്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്‍റ് കരട് രൂപം പൊതുജന അഭിപ്രായരൂപീകരണത്തിനായി അടുത്തയാഴ്ച പുറത്തിറക്കും. പൊതുജനങ്ങള്‍ക്ക് 30 ദിവസം വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.
Post Your Comments