
ചെന്നൈ : ആര്ധകര്ക്കൊപ്പം നിശ്ചയിച്ചിരുന്ന കൂടികാഴ്ച നടന് രജനികാന്ത് മാറ്റിവെച്ചു. ഓരോ ആരാധകനുമോപ്പം പ്രത്യേക ഫോട്ടോ എടുക്കണമെന്ന ആവിശ്യം പ്രായോഗികമായി നടക്കില്ല എന്നതായിരുന്നു കാരണം.
എന്നാല്‍ ഓരോ ജില്ലയില്‍ നിന്നുള്ള ആരാധകരുമൊത്ത് പ്രത്യേകം ഫോട്ടോ എടുക്കുന്ന രീതിയില്‍ കൂടിക്കാഴ്ച അവസരമൊരുക്കുമെന്നു സ്റ്റൈല്‍ മന്നന് വ്യക്തമാക്കി.
ഓഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ കാര്യം തന്റെ ഫാന്സിനോട് പറഞ്ഞത്. ഈ മാസം 12 മുതല്‍ 15 വരെയാണ് ഫാന്‍സ് അസോസിയേഷന് അംഗങ്ങളുമായി രജനികാന്ത് കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.
Post Your Comments