Kerala

പോലീസ് കസ്റ്റഡിയിലെ യുവാവിന്റെ മരണം : പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു

കാസര്‍ഗോഡ് : പോലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്ന് ആരോപണമുയര്‍ന്ന യുവാവിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സന്ദീപ് എന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. പ്രസന്നന്‍, ഡോ. വരുണ്‍ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

അമിത രക്തസമ്മര്‍ദ്ദവും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസ് മര്‍ദ്ദന സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുട്ടിനും കാല്‍വിരലിനും ചെറിയ പോറലുണ്ടെന്ന് ഒഴിച്ചാല്‍ മറ്റ് പരുക്കുകളില്ല. ഇത് ഓടുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പോലീസിനെ കണ്ട സന്ദീപ് ഉള്‍പ്പെട്ട മദ്യപസംഘം ഓടിയിരുന്നു. കസ്റ്റഡി മരണമെന്ന ആരോപണത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ടൗണ്‍ എസ്.ഐ അജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button