ലഖ്നൗ: ജംഗിള്‍ ബുക്ക് ബാലികയ്ക്ക് പുതിയ പേരും താമസ സ്ഥലും വന്‍കി അധികൃതര്‍. കഴിഞ്ഞ ദിവസം മോട്ടിപൂരില്‍ നിന്നും കണ്ടെത്തിയ ‘മൗഗ്ലി പെണ്‍കുട്ടിക്ക്’ ഇഹ്സാസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ലഖ്നൗവിലെ നിര്‍വാണിന്റെ പ്രസിഡന്റ് സുരേഷ് ധപോല നടത്തുന്ന അഭയകേന്ദ്രമായ ബലൂണ്‍സിലാണ് ഇഹ്സാസിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. മനോവൈകല്യമുള്ള, ആരുമില്ലാത്ത കുട്ടികള്‍ക്കായാണ് ബലൂണ്‍സില്‍ അഭയം നല്‍കാറ്. പെണ്‍കുട്ടി ഏത് മതവിഭാഗക്കാരിയാണെന്ന് വ്യക്തമല്ലാത്തതിനാലാണ് അവള്‍ക്ക് ഇഹ്സാസ് എന്ന് പേര് നല്‍കിയിരിക്കുന്നത്.
ഇഹ്സാസിനെ കാണാന്‍ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി റിത ബഹുഗുണ ജോഷി എത്തിയിരുന്നു.
പെണ്‍കുട്ടിയുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കുരങ്ങുകള്‍ക്കൊപ്പം കണ്ടെത്തിയ പെണ്‍കുട്ടിയെ ഫോറസ്റ്റ് ഗാര്‍ഡുകളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
Post Your Comments