തിരുവനന്തപുരം: മഹിജയുടെ നിശ്ചയദാർഢ്യത്തിനും മകന് വേണ്ടിയുള്ള ത്യാഗത്തിനും മുന്നിൽ മുഖ്യമന്ത്രിക്ക് കീഴടങ്ങേണ്ടി വന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉറപ്പില്‍ നിരാഹാരസമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും പോലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി ഫോണിലൂടെ ഉറപ്പ് നൽകി.
ജിഷ്ണു കേസിന്റെ തുടക്കം മുതല്‍ മഹിജയെ കാണാനോ സംസാരിക്കാനോ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഇപ്പോള്‍ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തുടര്‍ന്ന് മൂന്ന് തവണ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ജിഷ്ണുവിന്റെ വളയത്തെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് നേരെ പോലീസ് അതിക്രമമുണ്ടായി മഹിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും അവരെ കാണുമോ എന്ന ചോദ്യത്തിന് താന്‍ കാണില്ല, എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Post Your Comments