Latest NewsNewsDevotional

വീടിന്റെ ഐശ്വര്യവും പൂജാമുറിയുടെ സ്ഥാനവും

ഒരു വീടിന്റെ സകല ഐശ്വര്യങ്ങൾക്കും അടിസ്ഥാനം ദൈവാ ധീനമാണ്. മനുഷ്യർക്ക് ചൈതന്യത്തിന്റെ അനുഭൂതിയ്ക്കാ യുള്ള ഒരു സ്ഥാനമായിട്ടാണ് ദേവാലയത്തെ ഋഷീശ്വരന്മാർ കല്പിച്ചിട്ടുള്ളത്. നിത്യേന ക്ഷേത്ര ദർശനം നടത്താൻ നമുക്കു മിക്കവർക്കും സാധിക്കാറില്ല. അതുകൊണ്ടാണ് വാസ്തുശാസ്ത്രം, ഗൃഹ ത്തിനുള്ളിൽ ദേവാലയത്തിന്റെ പ്രതിരൂപമായ പൂജാമുറി ഒരുക്കി ആരാധിക്കാൻ നിർദേശിച്ചിട്ടുള്ളത്.

പ്രധാന ഗൃഹത്തിന്റെ വടക്ക്, കിഴക്ക്, മധ്യം ഈശാനകോണി ന്റെ കിഴക്ക് ഭാഗം എന്നീ ഭാഗങ്ങളിലാണ് സാധാരണ രീതി യിൽ പൂജാമുറിയുടെ സ്ഥാനം. തെക്ക് , കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ പൂജാമുറി യുടെ സ്ഥാനം വരുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഈശാന കോണിലാണ് യഥാര്‍ത്ഥത്തിൽ ഉത്തമമായ പൂജാമുറിയുടെ സ്ഥാനം. എന്നാല്‍ സാങ്കേതിക തടസ്സങ്ങൾ വരുമ്പോൾ മുകളിൽ പറഞ്ഞ ദിക്കുകൾ സ്വീകരിക്കാമെന്നു മാത്രം.

കിഴക്കു ഭാഗത്തുള്ള പൂജാമുറി വീട്ടിൽ താമസിക്കുന്നവർക്ക് പേരും പ്രശസ്തിയും നൽകുമ്പോൾ വടക്കു ഭാഗ ത്തുള്ള പൂജാമുറി വി‍ജ്ഞാനം നൽകുമെന്നും പറയപ്പെടുന്നു. കിടപ്പു മുറിയും, സ്വീകരണ മുറിയും, ശുചിമുറിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മുറിയും ഒരിക്കലും പൂജാമുറിക്കെടുക്കരുത്.

കിഴക്കോട്ട് പൂജാമുറിയിൽ എല്ലാ ദേവന്മാരുടേയും ചിത്രങ്ങൾ അഭിമുഖമായി വയ്ക്കാം. പടിഞ്ഞാറ് അഭിമുഖമായി വയ്ക്കുന്നത് മദ്ധ്യമമാണ്. ദുർഗ്ഗ മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ചിത്രങ്ങൾ തെക്കോട്ട് അഭിമുഖമായി വയ്ക്കാം. ആചാര്യന്മാരുടേയും സന്യാസിമാരുടേയും ഗുരുക്കന്മാരുടേയും ചിത്രങ്ങൾ വടക്ക് ഭാഗത്തുള്ള ചുമരിൽ തെക്കോട്ടഭിമുഖമായി വയ്ക്കാ മെന്ന് താന്ത്രിക ശാസ്ത്രം സമ്മതിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button