ഉറുഗ്വേ: 18 വയസ് തികഞ്ഞ ആര്‍ക്കും കഞ്ചാവും മയക്കുമരുന്നുകളും ഇനി പരസ്യമായി വാങ്ങാം. ഉറുഗ്വേയില്‍ ആണ് സംഭവം. നിയമപരമായി വിറ്റഴിക്കുന്നതിന് രാജ്യത്ത് അനുവര്‍ത്തിച്ച് വന്നിരുന്ന മൂന്ന് വര്‍ഷത്തെ പ്രക്രിയകളുടെ അവസാനഘട്ടത്തിലാണ് ഇപ്പോഴെത്തിയിരിക്കുന്നത്.
ഇവയുടെ വില്‍പന നിയമപരമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഉറുഗ്വേ. ഇതിനെ തുടര്‍ന്നാണ് ലഹരിയെന്ന നിലയില്‍ ഉപയോഗിക്കുന്നതിനായി ഇവ ഒളിവും മറവുമില്ലാതെ വിറ്റഴിക്കാനും വാങ്ങാനും ഇവിടെ വഴിയൊരുങ്ങിയിരിക്കുന്നത്. ഈ ഉല്‍പന്നങ്ങളുടെ ഗുണമേന്മയും ശുദ്ധതയും പുതിയ നിയമത്തിലൂടെ ഉറപ്പ് വരുത്താനാവുമെന്നും റോബല്ലോ അവകാശപ്പെടുന്നു.
രാജ്യം ലൈസന്‍സ് നല്‍കുന്ന ഉല്‍പാദകര്‍ ഉല്‍പാദിപ്പിക്കുന്ന കഞ്ചാവാണ് ഫാര്‍മസികളിലൂടെ ഇത്തരത്തില്‍ വിറ്റഴിക്കുന്നത്. തല്‍ഫലമായി വരുന്ന ജൂലൈ മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസിഡന്‍ഷ്യല്‍ എയ്ഡായ ജുവാന്‍ ആന്‍ഡ്രെസ് റോബല്ലോ വ്യാഴാഴ്ച നടത്തി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമല്ലെന്നും മറിച്ച് അനൗപചാരികവും അനധികൃതവുമായുള്ള കഞ്ചാവ് മാര്‍ക്കറ്റില്ലാതാക്കുന്നതിന് വേണ്ടിയാണെന്നും അധികൃതര്‍ ന്യായീകരിക്കുന്നു.
Post Your Comments