ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ ദേശീയ വനിതാ കമ്മീന്‍. സംഭവത്തെക്കുറിച്ച് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ദേശീയ കമ്മീഷന്‍ ആവശ്യപ്പെട്ടു. മുന്‍പ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഡിജിപിക്ക് നേരിട്ട് ഹാജരാകാന്‍ സന്ദേശമുണ്ടായിരുന്നു.
എന്നാല്‍, സംഭവത്തില്‍ വിശദീകരണം നല്‍കാത്തതില്‍ കമ്മീഷന്‍ അതൃപ്തി അറിയിച്ചു. ലളിതാ കുമാരമംഗലം ചെയര്‍മാനായ നാലംഗ കമ്മീഷന്‍ ഈ രണ്ട് സംഭവങ്ങള്‍ സംബന്ധിച്ച് ഡിജിപി കൈക്കൊണ്ട സമീപനത്തെ വിമര്‍ശിക്കുകയും ചെയ്തു. പരാതിക്കാരിയോട് പോലീസ് പോലീസസ് കാണിച്ച സംഭവം തികച്ചും അപലപനീയമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏതു തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ആരെയൊക്കെ അറസ്റ്റു ചെയ്‌തെന്നും, കേസിന്റെ പുരോഗതി എന്തായെന്നും അറിയിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഡിജിപി മറുപടിയൊന്നും നല്‍കിയിട്ടില്ല.
Post Your Comments