ഭൂമിക്കടിയിലെ ഈ നഗരം ആരെയും അമ്പരിപ്പിക്കും. ലോകത്തിന് അത്ഭുതമായി മാറിയ നഗരം തുര്‍ക്കിയിലാണ്. ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ട് ഈ നഗരത്തിന്. വിനോദ സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നത് ഡെരിന്‍കുയു എന്ന അത്ഭുത നഗരമാണ്.
ഒരു വീട്ടിലെ അറ്റകുറ്റപണികള്‍ക്കിടെയാണ് ഈ ഭൂമിക്കടിയിലെ നഗരം കണ്ടെത്തിയത്. 20,000 പേരെങ്കിലും താമസിച്ചിരുന്ന 18 നിലക്കെട്ടിടമുണ്ട്. കൂടാതെ പള്ളികള്‍, കിണര്‍,ശവകുടീരങ്ങള്‍,അടുക്കളകള്‍, തോട്ടങ്ങള്‍ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്.
ബൈസാന്റിന്‍ കാലത്ത് എ.ഡി. 780-1180 കാലയളവില്‍ നിര്‍മ്മിച്ച അത്ഭുത നഗരമാണിത്. ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 600-ഓളം വാതിലുകള്‍ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനും നിര്‍മ്മിച്ചിട്ടുണ്ട്. ശത്രുക്കളെ നേരിടാനുള്ള സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഇത്രയും വലിപ്പമുള്ള നഗരം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
അധികൃതര്‍ക്ക് ഇതിന്റെ കുറച്ച് സ്ഥലങ്ങള്‍ മാത്രമേ കയറാന്‍ സാധിച്ചിട്ടുള്ളൂ. ലോകത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറി കഴിഞ്ഞു.
Post Your Comments