ഡല്‍ഹി : ഗുഹയ്ക്കുള്ളിലെ മോഷണ മുതല്‍ കണ്ടു പോലീസ് ഞെട്ടി. മോഷ്ടിച്ച സ്വര്‍ണവും രത്നങ്ങളുമെല്ലാം ഗുഹയ്ക്കുള്ളില്‍ ഒളിപ്പിച്ച കള്ളന്മാരുടെ കഥകള്‍ നോവലുകളായി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ തലസ്ഥാന നാഗരമായ ഡല്‍ഹിയില്‍ ആണ് സംഭവം. ആധുനിക യുഗത്തിലും ഇത്തരത്തില്‍ മോഷണമുതല്‍ സൂക്ഷിക്കാന്‍ സുരക്ഷിതമായ ഇടം കണ്ടെത്തിയിരിക്കുകയാണ് കള്ളന്മാര്.
മോഷണക്കേസില്‍ പോലീസ് അറസ്റ്റിലായ മോഷ്ടാക്കള്‍ നല്കിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയില്‍ ഒരു ഗുഹയില്‍ നിന്നും കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ്. ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍, വിലപിടിപ്പുള്ള വാച്ചുകള്‍ തുടങ്ങിയവയെല്ലാം ഗുഹയ്ക്കുള്ളില്‍ നിന്നും പോലീസ് കണ്ടെടുത്തു. പുറത്തുനിന്നും ചെറിയ കവാടം മാത്രമേ കാണാന്‍ സാധിക്കൂ.
എന്നാള്‍ ഉള്ളില്‍ വിശാലമായ സ്ഥലത്ത് ഒരേസമയം ആറുപേര്‍ക്ക് കിടന്നുറങ്ങാം. മോഷ്ടാക്കള്‍ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും ഗുഹയില്‍ വെച്ചാണെന്ന് പോലീസ് പറഞ്ഞു. ടോര്ച്ചുപയോഗിച്ചാണ് കള്ളന്മാര് ഉള്ളില്‍ വെളിച്ചമെത്തിച്ചത്. പുറത്തുനിന്നും ഒരാള്‍ക്ക് ഇത്തരമൊരു ഗുഹയുള്ളകാര്യം തിരിച്ചറിയാന്‍ പ്രയാസമായിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദില്ലി മോട്ടി ഭാഗ് പ്രദേശത്തെ മലയോര ഭാഗത്താണ് മോഷ്ടാക്കളുടെ താവളം.
Post Your Comments