തിരുവനന്തപുരം: നിരാഹാരസമരത്തെ തുടർന്ന് ജിഷ്‌ണു പ്രണോയിയുടെ അമ്മയുടെ നില വഷളായി. ഇവരെ ഐസിയുവിലേക്ക് മാറ്റിയെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്മാവൻ ശ്രീജിത്തും നിരാഹാരം തുടരുകയാണ്. ഡ്രിപ്പ് സ്വീകരിക്കാനും ഇവർ വിസമ്മതിച്ചു. ഇരുവരുടെയും ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാർ നിർബന്ധിച്ചാണ് പിന്നീട് ഡ്രിപ്പ് നൽകിയത്. പോലീസ് അക്രമത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് ഇരുവരും ചികിത്സയിൽ കഴിയുന്നത്. പത്ത് ദിവസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ ഇരുവർക്കും നിർദ്ദേശിച്ചിട്ടുള്ളത്.
അതേസമയം വളയത്തെ വീട്ടിൽ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ടി സർക്കാർ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയുണ്ടായി. തെറ്റായ പ്രചാരണങ്ങൾ സൃഷ്ടിക്കുന്നത് ഒരു കെണിയാണെന്നും തെറ്റായ നടപടികളോട് ദാക്ഷിണ്യമുണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments