Latest NewsKeralaNews

മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; മഹിജ

വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണുവിന്റെ അമ്മ മഹിജ. തിരുവനന്തപുരത്ത് സമരം അവസാനിപ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് മഹിജ പറയുന്നു. റോഡിലൂടെ വലിച്ചിഴച്ച പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നത് ഉള്‍പ്പെടെയുള്ള ഉറപ്പുകള്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മഹിജ പറഞ്ഞു. അന്വേഷണം അട്ടിമറിച്ച പോലീസുകള്‍ക്ക് എതിരെയും നടപടി ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയിലാണ് ഇനി പ്രതീക്ഷയുള്ളതെന്നും മഹിജ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button