മുംബൈ : ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഹിന്ദുസ്ഥാൻ യുണിലിവർ. ചെലവ് കുറച്ച് ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തയ്യാറെടുക്കുന്നത്. കമ്പനിയുടെ ആഗോള തലത്തിലുള്ള പുതിയ നയത്തിന്റെ ഭാഗമായി പത്ത് മുതല്‍ പതിനഞ്ച് ശതമാനം ജീവനക്കാരെയായിരിക്കും പിരിച്ചുവിടുക. രാജ്യത്തെ വിവിധ ഫാക്ടറികളിലും മറ്റുമായി 18,000 ജീവനക്കാരാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിനുള്ളത് ഇതിൽ 1 ,500 പേരും മാനേജര്‍മാരാണ്.
സിഇഒ വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ മാനേജര്‍മാര്‍, അസിസ്റ്റന്റ് മാനേജര്‍മാര്‍, ജൂനിയര്‍ മാനേജര്‍മാര്‍, ഫ്രണ്ട്‌ലൈന്‍ എക്‌സിക്യുട്ടീവ്‌സ് എന്നിങ്ങനെയാണ് ജീവനക്കാരുടെ ഘടന.
Post Your Comments