ന്യൂഡല്‍ഹി: താന്‍ ഉണ്ണില്ലെങ്കിലും ഉടുത്തില്ലെങ്കില്‍ മക്കള്‍ നല്ല രീതിയില്‍ നടക്കണം ജീവിക്കണം എന്നു കരുതുന്ന നല്ല അച്ഛനമ്മമാര്‍ ഈ സമൂഹത്തിലുണ്ട്. മക്കള്‍ക്ക് വേണ്ടി ഒരുപാട് ദുരിതങ്ങള്‍ താണ്ടി ജീവിക്കുന്നവര്‍. ഇവിടെ ഒരച്ഛന്റെ ജീവിത കഥ ആരെയും കണ്ണുനനയിക്കും.
മകള്‍ക്ക് പുത്തനുടുപ്പ് വാങ്ങികൊടുക്കണമെന്നായിരുന്ന അച്ഛന്റെ ആഗ്രഹം. അതിന് കിട്ടുന്ന പണത്തില്‍ ഒരു ചെറിയ തുക മാറ്റിവെച്ചു. രണ്ട് വര്‍ഷം വേണ്ടിവന്നു മകള്‍ക്ക് ഒരു ഉടുപ്പ് വാങ്ങികൊടുക്കാന്‍. മകളെ പുത്തനുടുപ്പണിയിച്ച് പാര്‍ക്കിലെത്തിയ പിതാവ് കവസാര്‍ ഹുസൈന്റേയും മകള്‍ സുമയ്യയുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ഹുസൈന്‍ തന്നെയാണ് ആ കഥ പറയുന്നത്. അഞ്ച് രൂപയാണ് കൂട്ടിവെച്ചത്. വസ്ത്രം വാങ്ങാന്‍ പോയപ്പോള്‍ മിഷിഞ്ഞ കുറേ നോട്ടുകളായിരുന്ന ഹുസൈന്‍ കടക്കാരന് നല്‍കിയത്. താനെന്താ പിച്ചക്കാരനാണോ എന്ന് കടക്കാരന്‍ ചോദിച്ചു. ഇതുകേട്ട് എന്റെ കൈ പിടിച്ച മകള്‍ കരഞ്ഞുകൊണ്ട് കടയുടെ പുറത്തേക്കോടി. ‘എനിക്ക് ഉടുപ്പൊന്നും വേണ്ട’ എന്ന് പറഞ്ഞ് കരഞ്ഞ ആ അവസ്ഥ ഇന്നും ഓര്‍ക്കുന്നുവെന്ന് ഒരു അപകടത്തില്‍ കൈ നഷ്ടപ്പെട്ട ഹുസൈന്‍ പറഞ്ഞു.
പത്ത് വര്‍ഷം മുമ്പ് ഒരു ദുസ്വപ്നത്തില്‍ പോലും ഭിക്ഷ യാചിക്കുന്നതിനെക്കുറിച്ച് ഹുസൈന് ഓര്‍ക്കാനാവുമായിരുന്നില്ല. ഒരു കൈ ഉപയോഗിച്ച എല്ലാ ജോലികളും ചെയ്യേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ട് മകളാണ് ഭക്ഷണം വായില്‍ വെച്ചുതരുന്നത്. അവള്‍ ഒരിക്കലും തന്നെ തനിച്ചാക്കാറില്ല, എന്നും കൂടെയുണ്ടാകും.
മകളുടെ ഒരു ചിത്രം പോലും തന്റെ കൈയ്യിലില്ല. ഒരിക്കല്‍ തനിക്ക് ഫോണ്‍ കിട്ടിയാല്‍ എന്റെ മക്കളുടെ ഒത്തിരി ചിത്രങ്ങള്‍ ഞാനെടുക്കും. ഇന്ന് ഞാനൊരു യാചകനല്ല. കാരണം ഇന്നെന്റെ മകള്‍ ഏറെ സന്തോഷവതിയാണ് ഹുസൈന്‍ പറഞ്ഞു.
Post Your Comments