Latest NewsKeralaNews

ഇന്ത്യ ഭരിക്കുന്നത് വർഗീയവാദികളാണല്ലോയെന്നു പരിതപിച്ചുകൊണ്ടു ഇടതുപക്ഷ ബുദ്ധിജീവി എം.എ ബേബി

തിരുവനന്തപുരം: ഇന്ത്യ ഭരിക്കുന്നത് വർഗീയവാദികളാണല്ലോയെന്നു പരിതപിച്ചുകൊണ്ടു ഇടതുപക്ഷ ബുദ്ധിജീവി എം.എ ബേബി. ഇന്ത്യ ആര്‍.എസ്‌.എസുകാരായ വര്‍ഗീയവാദികള്‍ക്കും വംശീയമേധാവികളും ഭരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എ ബേബി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ നയരൂപീകരണത്തില്‍ പങ്ക് വഹിക്കുന്ന ആളായ തരുണ്‍ വിജയ് ദക്ഷിണേന്ത്യക്കാരെ കറുത്തവര്‍ എന്ന് വംശീയമായി അധിക്ഷേപിച്ചത് സാധാരണ സംഭവമല്ലെന്നും ബേബി പറഞ്ഞു.

ദക്ഷിണേന്ത്യക്കാരെ മദ്രാസികള്‍ എന്നും കറുത്തവരെന്നും വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ അതിന്ന് മാറി വരികയാണ്. പക്ഷേ, ഇതുവരെ ആര്‍.എസ്.എസുകാരായ വര്‍ഗീയവാദികള്‍ക്കും വംശീയമേധാവിത്വവാദികള്‍ക്കും ആ മാറ്റത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. തരുണ്‍ വിജയ് സാധാരണ ആര്‍.എസ്.എസ് പ്രവര്‍ത്തകനല്ല. അവരുടെ ബുദ്ധിജീവിയാണ്. പാഞ്ചജന്യം എന്ന മുഖപത്രത്തിന്റെ പത്രാധിപരായിരുന്നു. രാജ്യസഭാംഗമായിരുന്നു. ആര്‍.എസ്.എസ് നടത്തുന്ന ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ ഡയറക്ടറാണ് അദ്ദേഹമിപ്പോള്‍. ഈ ആര്‍.എസ്.എസ് ബുദ്ധിജീവിയുടെ വംശീയ അധിക്ഷേപത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നതായും ബേബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button