മനാമ: നിരവധി ആഡംബര വിവാഹങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഇനി ഇന്ത്യക്കാരുടെ വിവാഹ ചടങ്ങുകള്‍ക്ക് ബഹ്റൈന്‍ വേദിയാകും. ബഹ്റൈനെ മേഖലയിലെ പ്രധാന വിവാഹ വേദിയാക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ പ്രവര്‍ത്തനം.
ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) പദ്ധതി പ്രകാരമാണിത്. ആദ്യ ഇന്ത്യന്‍ വിവാഹം ഏപ്രില്‍ അവസാനം നടക്കുന്നതായിരിക്കും. ഇന്ത്യയെയും സൗദി അറേബ്യയേയുമാണ് ബഹ്റൈന്‍ ലക്ഷ്യമിടുന്നത്.
ആദ്യ വിവാഹത്തിന് ഇന്ത്യയില്‍ നിന്ന് 1000 പേര് എത്തും. പുതിയ പദ്ധതിയിലൂടെ ബഹ്റൈനെ വിവാഹ ദ്വീപ് എന്ന നിലയിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബി.ടി.ഇ.എ സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല് ഖലീഫ പറഞ്ഞു.
Post Your Comments