![AIr India](/wp-content/uploads/2017/04/AIr-India.jpg)
റിയാദ്•സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാട്ടില്‍ പോകുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച എയര്‍ ഇന്ത്യ 40 കിലോ ബാഗേജ് സൗജന്യവും നല്കുന്നു. ജിദ്ദയിൽ നിന്ന് ഡൽഹി, മുംബൈ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും റിയാദിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുമാണ് വിമാനമുള്ളത്. ദമ്മാമിൽ നിന്ന് ഡൽഹിയിലേക്കും. ദമാം-ഡൽഹി സർവീസിൽ ഒഴികെ ബാക്കി എല്ലാ വിമാനത്തിലും 40 കിലോ ബാഗേജിന്റെ സൗജന്യം ലഭിക്കും.
ദമാം -ഡൽഹി വിമാനത്തിൽ 30 കിലോയാണ് സൗജന്യ പരിധി. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലുള്ള എയർ ഇന്ത്യയുടെ റിസർവേഷൻ ഓഫീസുകളില്‍ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യണം. മാത്രമല്ല പൊതുമാപ്പിൽ മടങ്ങുന്നയാളാണെന്ന് തെളിയിക്കുന്ന രേഖയും വേണം. എന്നാല്‍ മാത്രമേ പ്രത്യേക ഇളവ് ലഭിക്കുകയുള്ളൂ.
മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 595 ഉം ഡൽഹിയിലേക്ക് 659 ഉം റിയാലുമാണ് ടിക്കറ്റ് നിരക്ക്. സാധാരണ യാത്രക്കാർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ തന്നെയാണ് ഇവർക്കും നൽകുന്നതെന്നും ഒരു കുറവും വരുത്തിയിട്ടില്ലെന്നും റിയാദ് റീജനൽ മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ അറിയിച്ചു.
Post Your Comments