മുംബൈ: യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെയാണ് ആര്‍ബിഐ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചത്. യോഗി ആദിത്യനാഥ് സംസ്ഥാനത്തിന്റെ ബാലന്‍സ് ഷീറ്റിനെ ബാധിക്കും വിധത്തിലുളള തെറ്റായ തീരുമാനമായിരുന്നു കൈകൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ വിപരീതമായി ബാധിക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വലിയ സാമ്പത്തിക ബാധ്യതക്കാണ് കടങ്ങള്‍ എഴുതിതള്ളുന്നതുമൂലം രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. കടങ്ങള്‍ എഴുതിതള്ളുന്നത് രാജ്യത്തിന് ഏതെങ്കിലും തരത്തില്‍ ദോഷമുണ്ടാക്കുമോയെന്ന നികുതിദായകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഊര്‍ജിത് പട്ടേലിന് മുന്‍പ് എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയും യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് 36,359 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ യുപി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ ആദ്യ മന്ത്രി സഭാ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. 2016 മാര്‍ച്ച് 31 വരെയുളള പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രണ്ടരകോടി കര്‍ഷകരില്‍ 1.85 കോടി ഇടത്തരം വിഭാഗത്തിലും 0.30 കോടി ചെറുകിട ദരിദ്ര കര്‍ഷകരുമാണ്. ഇവരുടെ കടങ്ങളാണ് പ്രധാനമായും എഴുതി തളളുന്നത്. കൂടാതെ നിഷ്‌ക്രിയ ആസ്തിയായി ബാങ്കുകള്‍ പ്രഖ്യാപിച്ച 5630 കോടി രൂപയും എഴുതിതള്ളിയവയില്‍ ഉള്‍പ്പെടുന്നു.
Post Your Comments