KeralaNews

പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണം- കുമ്മനം

തിരുവനന്തപുരം: മഹിജയ്ക്കെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്നത് സിപിഎമ്മിലെ ക്രിമിനലുകൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ക്രിമിനലുകൾക്ക് മാത്രമാണ് അതിൽ അസ്വാഭാവികത തോന്നാത്തത്. സിപിഎമ്മിലെ തന്നെ ജനാധിപത്യ ബോധമുള്ളവർ അതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. അപ്പോഴും പിണറായി വിജയൻ, എംഎം മണി, പി ജയരാജൻ എന്നിവർ മാത്രമാണ് അതിനെ ന്യായീകരിക്കുന്നത്. പൊലീസ് നടപടിയെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ച സ്ഥിതിക്ക് അന്വേഷണം പ്രഹസനം ആകുമെന്ന കാര്യം ഉറപ്പാണ്. പിന്നെ എന്തിനാണ് ഇത്തരമൊരു അന്വേഷണമെന്ന് മനസ്സിലാകുന്നില്ല. ദുരഭിമാനം വെടിഞ്ഞ് മഹിജയെ കാണാൻ പിണറായി തയ്യാറാകണം. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button