ബെയ്‌റൂട്ട് : സിറിയയില്‍ രാസആക്രമണത്തില്‍ ജീവന്‍ നഷ്ട്‌പ്പെട്ട ഇരട്ട പിഞ്ചോമനകളുടെ മൃതദ്ദേഹത്തില്‍ മാറോട് ചേര്‍ത്ത് വിതുമ്പുന്ന ഒരു അച്ഛന്‍. ലോകമന: സാക്ഷിയെ കണ്ണീരണിയിച്ച ഈ രംഗം സിറിയയില്‍ നിന്നാണ്. ഒന്‍പത് മാസം മാത്രം പ്രായമായ അയ, അഹ്മദ് എന്നീ ഇരട്ടകുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം മാറോട് ചേര്‍ത്ത് ആ അച്ഛന്‍ ഹൃദയം നുറുങ്ങുന്ന വേദനയില്‍ അവരുടെ തലമുടിയില്‍ തഴുകി ഗുഡ് ബൈ പറയുകയാണ്.
ആബ്ദല്‍ ഹമീദ് അല്‍ യൂസഫ് എന്ന ചെറുപ്പക്കാരന്‍ രാസാക്രമണത്തില്‍ മരിച്ച തന്റെ 22 കുടുംബാംഗങ്ങളെ അടക്കം ചെയ്ത ശവകുടീരത്തിലാണ് തന്റെ ആ പിഞ്ചോമനകളേയും അടക്കം ചെയ്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോകത്തെ നടുക്കി സിറിയയിലെ ഖാന്‍ ഷെയ്‌ഖോന്‍ എന്ന ചെറുപ്പട്ടണത്തില്‍ രാസായുധ പ്രയോഗം നടന്നത്. ഈ കൂട്ടക്കുരുതിയില്‍ 80 പേരാണ് മരിച്ചത്. ഇതില്‍ 30 കുട്ടികളും 20 സ്ത്രീകളും ഉല്‍പ്പെടും.
സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഖാന്‍ ഷെയ്‌ഖോന്‍ പട്ടണത്തില്‍ നടന്ന രാസായുധ പ്രയോഗത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.
വിമാനത്തില്‍ നിന്ന് വിഷവാതകം പ്രയോഗിച്ചതിന് സിറിയക്കെതിരെ അമേരിക്ക നിലാപാട് കടുപ്പിച്ചു. ഇതേ തുടര്‍ന്ന് സിറിയയില്‍ അമേരിക്ക സൈനിക നടപടി ആരംഭിച്ചിട്ടുണ്ട്.
Post Your Comments