സിറിയയില്‍ യുഎസ് മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ വില 2% കൂടുതല്‍ കൂടി. ആക്രമണത്തിന് മുന്‍പ് നടന്ന വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ ഒരു ബാരലിന് 3600.92 രൂപയായി കുതിച്ചു കയറി. യു.എസ് വെസ്റ്റ് ടാക്‌സാസ് ക്രൂഡ് ഫ്യൂച്ചേഴ്‌സും രണ്ട് ശതമാനം കൂടി 3400.60 ആയി. നേരത്തെ 3369.77 രൂപ ആയിരുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെ തുടര്‍ന്നാണ് സൈനിക നടപടിയുടെ തുടക്കം. പ്രസിഡന്റ് പദവിയില്‍ ട്രംപ് എത്തിയ ശേഷമുള്ള ആദ്യ സൈനിക നടപടിയാണ് സിറിയയിലേത്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ പ്രയോഗം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം.
സിറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഹോംസിലെ ശെയ്റാത്തിലുള്ള വ്യോമ താവളത്തില്‍ ഇന്ന് പുലര്‍ച്ചെ 3.45നാണ് അക്രമണമുണ്ടായത്. കനത്ത ആക്രമണമാണ് അമേരിക്ക സിറിയയില്‍ നടത്തിയത്. അറുപതോളം ടോമോഹാക് മിസൈലുകള്‍ വര്‍ഷിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ ഷായരത് വ്യോമതാവളത്തിന് നേരെയാണ് ആക്രമണം നടത്തിയത്.
Post Your Comments