ന്യൂഡല്‍ഹി• അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം അക്ഷയ് കുമാറും മികച്ച നടിക്കുള്ള പുരസ്കാരം മലയാളി നടി സുരഭി.എം നേടി. മിന്നമിനുങ്ങിലെ ലെ അഭിനയമാണ് സുരഭിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച ചിത്രം -കസവ്, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക്.
ദിലീഷ് പോത്തന്‍ ഒരുക്കിയ ഒരുക്കിയ ‘മഹേഷിന്റെ പ്രതികാരം’ ആണ് മികച്ച മലയാള ചലച്ചിത്രം. മികച്ച തമിഴ് ചിത്രം ജോക്കര്‍. മികച്ച ഗുജറാത്തി ചിത്രം റോംഗ് സൈഡ് രാജു. മികച്ച ഹിന്ദി ചിത്രം നീര്‍ജ.
മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം-ജനത ഗാരേജ്, പുലിമുരുകന്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.
മികച്ച ബാലതാരങ്ങൾ ; ആദിഷ് പ്രവീൺ, നൂർഇസ്‍ലാം, പ്രവീണ കെ
മികച്ച ഛായാഗ്രഹണം-തിരുനാവക്കരശു (24)
മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം- ബാബു പത്മനാഭ ( കന്നഡ ചിത്രം-അലമ)
മികച്ച സംഘട്ടന സംവിധായാകന്‍: പീറ്റര്‍ ഹെയ്ന്‍ (പുലിമുരുകന്‍)
സ്പെഷ്യല്‍ ഇഫട്സ് – നവീന്‍ പോള്‍ (ശിവായ)
പ്രോഡക്ഷന്‍ ഡിസൈനിംഗ്- തമിഴ് ചിത്രം 24
സൌണ്ട് ഡിസൈനര്‍ – ജയദേവന്‍ (കാടുപൂക്കുന്ന നേരം)
മികച്ച തിരക്കഥ-ശ്യാം പുഷ്ക്കരന്‍ (മഹേഷിന്റെ പ്രതികാരം)
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം. പ്രത്യേക ജൂറി പരാമര്‍ശം കട് വി ഹവ, മുക്തി ഭവന്‍ നീരജ,
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ചെമ്പൈ, മികച്ച ഹ്രസ്വചിത്രം-ആബ. മികച്ച സംഗീത സംവിധായകന്‍ താനൂജ് ടിക്കു, മികച്ച ഛായാഗ്രഹണം
ഏറ്റവും മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തെരഞ്ഞെടുത്തു. ജാര്‍ഖണ്ഡിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച സിനിമാ ഗ്രന്ഥം ലതാ സുര്‍ഗാഥയാണ്. മികച്ച സിനിമാ നിരൂപണം ജി ധനഞ്ജയന്‍.
പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
Post Your Comments