KeralaLatest NewsNewsIndia

മൂന്നാർ കയ്യേറ്റം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടലിന് വേണ്ടി രാജീവ് ചന്ദ്രശേഖർ എംപിയുടെ സമ്മർദ്ദം

ന്യൂഡൽഹി : മൂന്നാർ കയ്യേറ്റം അവസാനിപ്പിക്കാൻ വേണ്ടിയുള്ള കേന്ദ്ര ഇടപെടലിനായി രാജീവ് ചന്ദ്രശേഖർ എംപിയുടെ സമ്മർദ്ദം. മൂന്നാർ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരൻ രാജ്നാഥ് സിംഗിനെ കണ്ടതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്. പശ്‌ചിമഘട്ട മേഖലയ്‌ക്കു ദോഷമാകുന്ന രീതിയിൽ മൂന്നാറിൽ നടക്കുന്ന ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. മൂന്നാറിലും ഏലമലക്കാടുകളിലും ഭൂമി കയ്യേറുന്നവർക്കെതിരെ ശക്‌തമായ നിയമനടപടി വേണമെന്നും,മൂന്നാറിലെ ടൂറിസം വികസനത്തിനു സമഗ്രപദ്ധതി കൊണ്ട് വരണമെന്നും ആദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button