Latest NewsNewsTechnology

ജിയോയുടെ ജൈത്രയാത്രയ്ക്ക് അവസാനമില്ല : ജിയോ പുതിയ മേഖലകള്‍ പരീക്ഷിച്ച് വിപ്ലവം സൃഷ്ടിയ്ക്കാന്‍ ഒരുങ്ങുന്നു :

മുംബൈ: ഈ ജിയോ എന്ത് ഭാവിച്ചാണ്. ജിയോ പുതിയ മേഖല പരീക്ഷിയ്ക്കാന്‍ ഒരുങ്ങുകയാണ്. അതെ ജിയോയുടെ അടുത്തപടി ടെക്ക് ലോകത്തെ കീഴടക്കാന്‍. ജിയോ പുതുതായി കൈവെയ്ക്കാന്‍ പോകുന്ന മേഖലകള്‍ എന്തെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്‍, 45 സെക്കന്‍ഡില്‍ ഒരു ജിബി ഡേറ്റാ കൈമാറ്റം സാധ്യമാക്കുന്ന സ്വിച്ച്എന്‍വാക്ക് എന്ന ഡിവൈസ്, ഏഴ് ദിവസം വരെ പ്രോഗ്രാമുകളും സിനിമകളും സൂക്ഷിച്ചു വെക്കാന്‍ കഴിയുന്ന ഡിടിഎച്ച് സേവനം…റിലയന്‍സ് ജിയോയുടെ മോഹവാഗ്ദാനങ്ങള്‍ അവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. 4ജി ലാപ്‌ടോപും ജിയോയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഡിസൈനില്‍ ആപ്പിളിന്റെ 13.3 ഇഞ്ച് മാക്ക്ബുക്ക് എയറിന് സമാനമാണ് ജിയോ ലാപ്‌ടോപ്പെന്ന് ഫോണ്‍റഡാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

16:9 ആസ്‌പെക് റേഷ്യോയില്‍ 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും വീഡിയോ കോളിങ്ങിന് എച്ച്ഡി ക്യാമറയും ലാപ്‌ടോപ്പില്‍ ഉണ്ടാകുമെന്ന് അറിയുന്നു. ക്വാഡ് കോര്‍ ഇന്റല്‍ പ്രീമിയര്‍ പ്രൊസസറായിരിക്കും ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുക.

4ജിബി റാം, 64ജിബി eMMC സ്റ്റോറേജോടെ 128 ജിബി SSD സ്റ്റോറേജ്, എല്‍ടിഇ, ബ്ലൂടൂത്ത്, എച്ച്ഡിഎംഐ പോര്‍ട്ട്, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. ലാപ്‌ടോപ്പ് നിര്‍മ്മാണത്തിനായി ജിയോ തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണുമായി ചര്‍ച്ചയിലാണെന്നും ഫോണ്‍ റഡാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിടിഎച്ച് സേവനം ജിയോ ഉടന്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ലാപ്‌ടോപ്പ് വാര്‍ത്ത. 50 എച്ച്ഡി ചാനലുകള്‍ സഹിതം 350ലധികം ചാനലുകളാണ് ജിയോ ഡിടിഎച്ചില്‍ ഉണ്ടാകുക. റിമോട്ടിനെ ശബ്ദത്താല്‍ നിയന്ത്രിക്കാം. മൊബൈല്‍ ഡേറ്റയെ പോലെ ജിയോ ഡിടിഎച്ച് 90 ദിവസം സൗജന്യ സേവനം നല്‍കുമെന്നും വാര്‍ത്തയുണ്ട്.

ടിവി പ്രോഗ്രാമുകള്‍ ഏഴ് ദിവസം വരെ സേവ് ചെയ്ത് വെക്കാം. ജിയോ സെര്‍വറിലാണ് സേവിങ്. ടിവി റിമോട്ടിനെ യൂസര്‍ക്ക് സ്വന്തം ശബ്ദത്താല്‍ നിയന്ത്രിക്കാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ചാനലിന്റേയോ പരിപാടിയുടേയോ എന്തിന് അഭിനേതാക്കളുടെ പേരോ പറഞ്ഞാല്‍ മതി, ആ പ്രോഗ്രാം റിമോട്ട് യൂസറുടെ കണ്‍മുമ്പിലെത്തിക്കും.

‘സ്വിച്ച്എന്‍വാക്ക്’ എന്ന ആണ് ജിയോയുടെ അണിയറയിലുള്ള മറ്റൊരു ഡിവൈസ്. കോണ്ടാക്ടുകളും ഫോട്ടോകളും ഡേറ്റകളും ഒരു ഫോണില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുക ക്ലേശകരമായ കാര്യമാണ്. ഡേറ്റ നഷ്ടമാകുമോ എന്ന ഭയം വേറെ. ഇതിന് ഒരു പരിഹാരമാണ് ജിയോയുടെ സ്വിച്ച്എന്‍വാക്ക്. ഈ ഡിവൈസ് ഉണ്ടെങ്കില്‍ എവിടേയും സ്റ്റോര്‍ ചെയ്യാതെ തന്നെ ഡേറ്റ ഒരു ഡിവൈസില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ എന്ന ഭേദമില്ലാതെ വെറും 45 സെക്കന്‍ഡ് കൊണ്ട് ഒരു ജിബി ഡേറ്റ കൈമാറാം.
കാറുകളുടെ സ്മാര്‍ട്ട് ആക്കാനുള്ള ജിയോ കാര്‍ കണക്ട് ആണ് ജിയോ അമ്പരിപ്പിക്കാന്‍ എത്തിക്കുന്ന മറ്റൊന്ന്. ഒരു ഡോങ്കിളും ജിയോ സിമ്മും മൊബൈലിലെ ആപ്പും ഉണ്ടെങ്കില്‍ ഒരു കാറിനെ സ്മാര്‍ട്ട് ആക്കാം. കാറിലെ പോര്‍ട്ടില്‍ ഡോങ്കില്‍ വെച്ചാല്‍ കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ആപ്പ് വഴി കിലോമീറ്ററുകള്‍ക്ക് അകലെയിരുന്നും അറിയാന്‍ കഴിയുന്ന സംവിധാനമാണ് ജിയോ കാര്‍ കണക്ട്. 2013ന് ശേഷം പുറത്തിറങ്ങിയ എല്ലാ കാറുകളിലും ഈ ഡോങ്കിള്‍ പ്രവര്‍ത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button