Latest NewsNewsIndia

ലോകത്താകമാനം 8318 പേരെ വധിക്കാനുള്ള പദ്ധതിയുമായി ഭീകര സംഘടന ഐ.എസ്; കേരളത്തിൽ നിന്ന് 4 പത്രപ്രവർത്തകർ അടക്കം നിരവധി പേർ

കരിപ്പൂര്‍: ലോകത്താകമാനം 8318 പേരെ വധിക്കാനുള്ള പദ്ധതിയുമായി ഭീകര സംഘടന ഐ.എസ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) പട്ടികയില്‍ കേരളത്തില്‍നിന്നുള്ള നാലു പത്രപ്രവര്‍ത്തകരും 11 കംപ്യൂട്ടര്‍ പ്രൊഫഷണലുകളുമടക്കം 15 പേരുണ്ട്‌. ഇവരുള്‍പ്പെടെ 152 ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.എ)യ്ക്ക് ഐ.എസിലേക്ക് ആളെച്ചേര്‍ക്കുന്ന മഹാരാഷ്ട്രക്കാരന്‍ നാജിര്‍ ബിന്‍ യാഫിയുടെ ലാപ് ടോപ്പില്‍ നിന്നാണ് ഈ പട്ടിക ലഭിച്ചത്.

ഇന്‍സ്റ്റഗ്രാം വഴി ഐ.എസ്. നേതാവ് ഷാഫി അര്‍മറിന്‌ കൈമാറിയ പട്ടികയില്‍ പേരും ഔദ്യോഗികപദവി, കമ്പനികളുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവയുമുണ്ട്. സൈന്യത്തിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കൂടുതല്‍ പേരും. പട്ടികയിൽ 70 പേരാണ് മഹാരാഷ്ട്രയില്‍നിന്നുള്ളത്. കര്‍ണാടകയില്‍നിന്ന് 30-ഉം ഡല്‍ഹിയില്‍നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും 15 വീതവും ഏഴുപേര്‍ പശ്ചിമ ബംഗാളില്‍നിന്നുമുള്ളവരാണ്.

മലയാളികളായ പത്രപ്രവര്‍ത്തകര്‍ക്കുമേലുള്ള കുറ്റം ഇസ്ലാമിനെതിരെ പ്രചാരണം നടത്തുന്നെന്നാണ്. ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും പ്രവര്‍ത്തകരെ പിടികൂടാനും സഹായിക്കുന്നെന്നതാണ് ഹാക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ വിദഗ്ധര്‍ പട്ടികയില്‍പ്പെടാന്‍ കാരണം.ലോകത്താകമാനം വധിക്കപ്പെടേണ്ടവരുടെ 8318 പേരുടെ പട്ടിക 2016 ജൂണില്‍ ഐ.എസ്. തയ്യാറാക്കിയിരുന്നു. ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളുമുണ്ട്. എന്നാല്‍ ഇത്രയധികം ഇന്ത്യക്കാരും മലയാളികളും ഐ.എസ്. പട്ടികയില്‍ ഇടംപിടിക്കുന്നത് ആദ്യമാണ്. ഇതേത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഐ.എസ്. സ്ലീപ്പര്‍ സെല്ലുകളെയും പഴയകാല സിമി പ്രവര്‍ത്തകരെയും നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button