മുംബൈ : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പ് . ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട് . ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി.) റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് 7.6 ശതമാനമായി ഉയരും.
കഴിഞ്ഞ ദിവസം എ.ഡി.ബി. പുറത്തിറക്കിയ ഏഷ്യന്‍ ഡെവലപ്മെന്റ് ഔട്ട്ലുക്ക് എന്ന വാര്‍ഷിക പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമ്പദ്ഘടന 7.1 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.
ശക്തമായ ഉപഭോഗവും, സാമ്പത്തിക പരിഷ്‌കരണ നടപടികളും വിപണിക്ക് ആത്മവിശ്വാസമേകി. ഇത് നിക്ഷേപ സൗഹ്യദ അന്തരീക്ഷം സ്യഷ്ടിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
സാമ്പത്തിക വളര്‍ച്ചയില്‍ അടുത്ത വര്‍ഷം ഇന്‍ഡ്യ ചൈനയെ പിന്നിലാക്കുമെന്ന് പി.ടി.എ. റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-18 വര്‍ഷം ഇന്‍ഡ്യ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമ്പോള്‍ ചൈനയുടെ വളര്‍ച്ച 6.5 ശതമാനമായി കുറയും. 2018-19 വര്‍ഷം ഇന്‍ഡ്യയ്ക്ക് 7.8 ശതമാനവും, ചൈനയ്ക്ക് 6.2 ശതമാനവും വളര്‍ച്ചയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സാമ്പത്തിക മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കുകയാണ്. ജൂലായ് മുതല്‍ ജി.എസ്.ടി. (ചരക്ക് സേവന നികുതി) നടപ്പാകുകയാണ്. ജി.എസ്.ടി.യും, നേരിട്ടുള്ള വിദേശ നിക്ഷേപ നടപടികളുടെ ഉദാരവത്ക്കരണം തുടങ്ങിയ നയങ്ങളിലൂടെ കച്ചവട അന്തരീക്ഷം മെച്ചപ്പെട്ടു.
ആഗോളടിസ്ഥാനത്തില്‍ സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറ്റം നടത്തുകയാണ്. 2017ല്‍ 7 ശതമാനം വളര്‍ച്ച കൈവരിച്ചു. അടുത്ത വര്‍ഷം ഇത് 7.2 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments