അബുദാബി: ആദായനികുതി അടയ്ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണെന്ന തീരുമാനത്തില്‍ മാറ്റം. ആദായനികുതി അടയ്ക്കുന്നതിന്റെ കൂടെ ആധാര്‍കാര്‍ഡ് നമ്പര്‍ കൊടുക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പ്രവാസി ഇന്ത്യക്കാരെ ഒഴിവാക്കി.
അതേസമയം, പ്രവാസികള്‍ ഇന്ത്യയില്‍ നിന്നു വാങ്ങുന്ന വരുമാനത്തിന്റെ തെളിവ് രേഖപ്പെടുത്തുകയാണെങ്കില്‍ വിദേശത്ത് നികുതി അടയ്‌ക്കേണ്ടതില്ല. യുഎഇയില്‍ ഒട്ടേറെ ഇന്ത്യക്കാരുണ്ട്. ആദായനികുതി അടയ്ക്കുന്ന ഇവര്‍ക്ക് ആധാര്‍കാര്‍ഡില്ല. ഇത് പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ പ്രവാസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള നിയമം സര്‍ക്കാര്‍ സ്വീകരിച്ചത്.
2017 ജൂലൈ ഒന്നിന് മുമ്പ് ആറ് മാസത്തിലധികം ഇന്ത്യയില്‍ താമസിച്ച പ്രവാസികള്‍ക്ക് ജൂണ്‍ 30തോടെ ആദായനികുതി അടയ്ക്കണമെന്നും സിബിഡിടി ചൂണ്ടിക്കാണിക്കുന്നു. 2016ലെ ആധാര്‍ ആക്ട് പ്രകാരം 182 ദിവസത്തിലധികം ഇന്ത്യയില്‍ താമസിക്കുന്ന പ്രവാസികളെ രാജ്യത്തെ താമസക്കാരനായി കണക്കാക്കും.
Post Your Comments