
കോട്ടയം: പുതുതായി വാങ്ങിയ കാറില്‍ വീട്ടില്‍നിന്നു പോയ കുടുംബത്തെ കാണാതായതായി പരാതി. കുമരകം സ്വദേശികളായ ഹാഷിം(43), ഭാര്യ ഹബീബ(37) എന്നിവരെയാണ് കാണാതായത്. ബന്ധു മുഹമ്മദ് അഷ്‌റഫാണ് ഇതു സംബന്ധിച്ചു പരാതി നല്‍കിയത്. വ്യാഴാഴ്ച രാത്രി ഒമ്പതിന് കോട്ടയത്തുനിന്ന് ഭക്ഷണം വാങ്ങുന്നതിനായാണ് പുതിയ കാറില്‍ ഇവര്‍ വീട്ടില്‍നിന്ന് പുറത്തുപോയതെന്നു പരാതിയില്‍ പറയുന്നു.
ഇവരുടെ മക്കളെയും കാണാതായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ചിട്ടു പോയതിനാല്‍ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായും കുമരകം എസ്‌ഐ ജി.രജല്‍കുമാര്‍ പറഞ്ഞു.
Post Your Comments