Latest NewsNewsIndia

പിതാവിന് വീഡിയോ അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: പിതാവിന് വാട്‌സ് ആപ്പ് വീഡിയോ അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡ്രൈവറായ സഞ്ജയ് വര്‍മയാണ് മരിക്കുന്നതിന് മുൻപ് പിതാവിന് വാട്‌സ് ആപ്പ് വീഡിയോ അയച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ചില കുടുംബാംഗങ്ങളാണെന്നും ഇതില്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ വീഡിയോ അയച്ച ശേഷം സീലിംഗ് ഫാനില്‍ തൂങ്ങി സഞ്ജയ് വര്‍മ ആത്മഹത്യ ചെയ്തു.

സഞ്ജയ് വര്‍മ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പിതാവിന്റെ മുറിയിൽ പോയി നിങ്ങൾ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടോ..? സന്ദേശവും വീഡിയോയും തുറക്കാനാറിയുമോ…അറിയുമെങ്കില്‍ സന്ദേശം എപ്പോഴും പരിശോധിച്ച് കൊണ്ടിരിക്കണം എന്ന് പറഞ്ഞിരുന്നു.

എന്നാല്‍ മകന്‍ ഇങ്ങനെ ചോദിച്ചത് എന്ത് കൊണ്ടാണെന്ന് മനോഹര്‍ സിങിന് അറയില്ലായിരുന്നു. തന്റെ പുതിയ സ്മാര്‍ട്ട് ഫോണില്‍ മകന്റെ സന്ദേശം എത്തുന്നതും കാത്ത് ഇയാള്‍ അരമണിക്കൂറോളം ഇരുന്നു. സന്ദേശമൊന്നും ലഭിക്കാതായപ്പോള്‍ ഉറങ്ങാന്‍ പോയി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മകന്‍ ഒരു വീഡിയോ അയച്ചിരുന്നു. മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചുള്ളതായിരുന്നു ആ വിഡിയോ. തന്റെ മരണത്തിന് ഉത്തരവാദി ചില കുടുംബാംഗങ്ങളാണെന്നും ഇതില്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ വീഡിയോ അയച്ച ശേഷം സീലിംഗ് ഫാനില്‍ തൂങ്ങി സഞ്ജയ് വര്‍മ ആത്മഹത്യ ചെയ്തു.

വീഡിയോ കണ്ട് ചെറുമകനേയും കൂട്ടി മുകളിലെ റൂമിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും മനോഹര്‍ പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച് 50 ദിവസം പിന്നിട്ടിട്ടും പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മനോഹര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button