Latest NewsGulf

അബുദാബിയിലെ പ്രധാന പാലം അടയ്ക്കുന്നു

അബുദാബി•അബുദാബിയിലെ ദ്വീപുകളിലേക്കുള്ള പാതയില്‍ ഈ വാരാന്ത്യം വന്‍ ഗതാഗതക്കുരുക്കിന് സാധ്യത. അല്‍-മഖ്ത പാലം അറ്റകുറ്റപ്പണികള്‍ക്കായി താല്‍കാലികമായി അടയ്ക്കുന്നത് മൂലമാണിത്.

പാലത്തിന്റെ രണ്ട് ലൈനുകള്‍ ആണ് അറ്റകുറ്റപ്പണികള്‍ക്കായി ഭാഗികമായി അടയ്ക്കുന്നതെന്ന് അബുദാബി പോലീസിന്റെ ട്രാഫിക് ആന്‍ഡ്‌ പട്രോള്‍ വിഭാഗം അറിയിച്ചു.

അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന അറ്റകുറ്റപ്പണികള്‍ ഏപ്രില്‍ 6 മുതല്‍ 9 വരെയാണ് നടക്കുക. അബുദാബിയിലേക്ക് വരുന്ന വാഹനയാത്രികരെ മാത്രമേ ഇത് ബാധിക്കൂ. വ്യാഴാഴ്ച രാത്രി 11 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെയാണ് പണികള്‍ ഗതാഗതത്തെ ബാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button