സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് ഏപ്രില്‍ മെയ് മാസങ്ങളില്‍ 19 സംസ്ഥാനങ്ങളില്‍ നടത്തിയ സർവ്വേയിൽ ഇന്ത്യൻ യുവാക്കളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ജീവിതരീതിയിലും വേഷത്തിലും മാത്രമേ ഇന്ത്യയിലെ പുതുതലമുറയ്ക്കു പുരോഗമനപരമായ സമീപനമുള്ളുവെന്നും ഇപ്പോഴും അസഹിഷ്ണുതയും ഇടുങ്ങിയ ചിന്താഗതിയുമാണ് ഇന്ത്യന്‍ യുവാക്കളെ ഭരിക്കുന്നതെന്നുമാണ് സർവ്വേ ഫലം.
സർവ്വേയ്ക്കായി ചില പ്രത്യേക വിഷയങ്ങളില്‍ യുവതിയുവാക്കളുടെ നിലപാടുകള്‍ പരിശോധിച്ചു. ഇതില്‍ നിന്നു മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ ഒഴിവാക്കണം എന്ന് 60 ശതമാനം പേരും അഭിപ്രായപ്പെട്ടു. 23 ശതമാനം പേര്‍ മാത്രം ഇത് ഒഴിവാക്കരുതെന്ന് പറഞ്ഞത്. ബീഫ് കഴിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യ താല്‍പ്പര്യവും ഭക്ഷണ സ്വതന്ത്ര്യവുമാണെന്നു കരുതുന്നവർ 36 ശതമാനം മാത്രമാണ്. 84 ശതമാനം പേരും അറേഞ്ച് മാര്യേജിനെ അനുകൂലിക്കുന്നുണ്ട്. 50 ശതമാനം പേര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വീട്ടുകാര്‍ തീരുമാനിക്കുന്നതിലാണു താല്‍പര്യം. 67 ശതമാനം യുവതി യുവാക്കളും ലീവ് ഇന്‍ റിലേഷന്‍ ഷിപ്പിനെ എതിർക്കുന്നവരാണ്. ഭര്‍ത്താവ് പറയുന്നതു ഭാര്യ പൂര്‍ണ്ണമായും യോജിച്ച് പ്രവര്‍ത്തിക്കണം എന്നാണ് പകുതിയിലേറെ പേരുടെയും അഭിപ്രായം.
Post Your Comments