Uncategorized

ശിവസേന എംപിയുടെ വിലക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി : ആഴ്ചകള്‍ നീണ്ട വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍, എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ശിവസേന എം.പി രവീന്ദ്ര ഗെയിക്വാദിന്റെ വിലക്ക് പിന്‍വലിച്ചു. വ്യോമയാന മന്ത്രിക്ക് മാപ്പ് എഴുതിക്കൊടുത്ത സാഹചര്യത്തിലാണ് വിലക്ക് പിന്‍വലിച്ചത്. സ്പീക്കറുടെ ഇടപെടലിനെ തുടര്‍ന്നാണ് എം.പി. മാപ്പ് എഴുതിക്കൊടുത്തത്. വിമാന കമ്പനികള്‍ തനിക്കേര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കിത്തരണം എന്നാവശ്യപ്പെട്ടാണ് എം.പി. വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button