ദുബായ് : ദുബായില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ദുബായ് മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. കടല്‍ ജലത്തില്‍ ഉയര്‍ന്ന മെര്‍ക്കുറിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
വിനോദ സഞ്ചാരികളുടെ മനം കവരുന്ന ബീച്ചുകളായ ഉം-സ്വിഖ്വിന്-പാര്‍ക്ക് ബീച്ച്, മെര്‍ക്കാറ്റോ ബീച്ച് , കൈറ്റ് ബീച്ച് തുടങ്ങിയവിടങ്ങളിലാണ് ദുബായ് മുനിസിപാലിറ്റി മുന്നറിയിപ്പ് നല്‍കുന്നത്.
ദുബായ് മുനിസിപാലിറ്റിയുടെ മുന്നറിയിപ്പുകള്‍ ഇതാ..
ഇനി മുതല്‍ ബീച്ചുകളില്‍ ബാര്‍ബിക്യൂ ചിക്കന്‍ പാചകം ചെയ്യുന്നതും ശീഷ വലിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിയ്ക്കുന്നു.
2, ഫോട്ടോ എടുക്കുന്നത് കര്‍ശനമായി നിരോധിച്ചു.
3, അര്‍ധരാത്രിയ്ക്ക് ശേഷം ബീച്ചുകളില്‍ ഉറങ്ങാന്‍ അനുവദിക്കുന്നതല്ല
4, ബീച്ചുകളില്‍ ഏതെങ്കിലും വിധത്തില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ മുനിസിപാലിറ്റിയ്ക്ക് അത് ബാധകമായിരിയ്ക്കില്ല
5, വസ്ത്രധാരണത്തില്‍ ശ്രദ്ധപുലര്‍ത്തണം
6, നീന്തല്‍വസ്ത്രം അണിഞ്ഞ് ബീച്ചിന് പുറത്ത് കടക്കാന്‍ പാടില്ല
7, മുനിസിപാലിറ്റിയെ അറിയിക്കാതെ മാര്‍ക്കറ്റിംഗോ, വില്‍പ്പനയോ പാടില്ല
ഈ ഏഴ് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കര്‍ശന ശിക്ഷയും ഉയര്‍ന്ന പിഴയും ഏര്‍പ്പെടുത്തുമെന്നും മുനിസിപാലിറ്റി അറിയിച്ചു.
Post Your Comments