തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് നടപടി ശരിവെച്ച് ഐജിയുടെ റിപ്പോര്‍ട്ട്. നിര്‍ബന്ധപൂര്‍വം നീക്കിയത് പൊലീസ് ആസ്ഥാനത്തെ ഉപരോധം ഒഴിവാക്കാനും സുരക്ഷാവീഴ്ച ഉണ്ടാകാതിരിക്കാനുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാഹ്യ ഇടപെടല്‍ സമരത്തില്‍ ഉണ്ടായതാണ് സ്ഥിതി വഷളാക്കിയത്.മഹിജയ്‌ക്കെതിരെ ഉണ്ടായത് സ്വാഭാവിക നടപടി മാത്രമാണെന്നും വ്യക്തമാക്കുന്നുണ്ട്.
ആറ് പേർക്ക് മാത്രമാണ് ഡിജിപിയെ കാണാൻ അനുവാദം ലഭിക്കൂ എന്ന് മഹിജയെ അറിയിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചു കൊണ്ടാണ് ഒരു സംഘം ഡിജിപിയുടെ ഓഫീസിലേക്ക് തള്ളിക്കയറിയത്. തന്നെ മര്‍ദ്ദിച്ചുവെന്നും നിലത്തിട്ട് ചവിട്ടിയെന്നും മഹിജ പരാതിപ്പെട്ട കന്റോണ്‍മെന്റ് എസ്‌ഐ സുനില്‍കുമാറിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ടാണ് ഐ.ജി റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം മഹിജയ്‌ക്കെതിരേയോ ശ്രീജിത്തിനെതിരേയോ ഉണ്ടായ മര്‍ദ്ദനത്തെ പറ്റി റിപ്പോർട്ടിൽ പരാമർശമില്ല.
Post Your Comments