തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ വിമാന നിരക്ക് അന്യായമായി വര്‍ധിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്തയച്ചു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഗള്‍ഫ് മേഖലയിലെ നിരക്കിന് പരിധി നിര്‍ണയിക്കണമെന്നും വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂള്‍ അവധിക്കാലം കണക്കിലെടുത്ത് നിരക്കിൽ വൻ വർധനവാണ് വിമാനകമ്പനികൾ കൊണ്ടുവന്നത്. ഒരു ഭാഗത്തേക്ക് 6,000 മുതല്‍ 12,000 രൂപയായിരുന്നു മുൻപുള്ള നിരക്ക്. എന്നാൽ അവധി കണക്കിലെടുത്ത് ഇത് ഇരട്ടിയാക്കി. വിമാന നിരക്ക് വര്‍ധന താങ്ങാനാവാത്ത ഭാരമാണ് മലയാളികൾക്ക് സൃഷ്ടിക്കുന്നതെന്നും ഇത് തടയണമെന്നും മുഖ്യമന്ത്രി അയച്ച കത്തിൽ പറയുന്നു.
Post Your Comments