Latest NewsIndia

മുതലയുടെ വായില്‍നിന്ന് കൂട്ടുകാരിയെ രക്ഷിച്ച ആറുവയസുകാരി വര്‍ത്തകളില്‍ നിറയുന്നു

കൂട്ടകാര്‍ക്കുവേണ്ടി ജീവന്‍ കൊടുക്കേണ്ടി വന്നാലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. മറ്റ് ചിലര്‍ തനിക്കൊന്നും സംഭവിക്കരുതെന്ന് പറഞ്ഞ് തിരിഞ്ഞുനടക്കുന്നവരുമുണ്ട്. ഇവര്‍ക്കുമുന്നിലാണ് ഈ ആറുവയസുകാരി സ്റ്റാറാകുന്നത്. ടിക്കി ദലായിയെന്ന പെണ്‍കുട്ടി ഒരു ജീവന്‍ രക്ഷിച്ച കഥയാണ് വാര്‍ത്തകളില്‍ നിറയുന്നത്.

കൂട്ടുകാരിയെ മുതലയുടെ വായില്‍നിന്ന് രക്ഷിക്കുകയായിരുന്നു. ഒഡിഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ വിദൂരഗ്രാമമായ ബങ്കുവാലയിലാണ് സംഭവം നടന്നത്. കുളിക്കാന്‍ പോയ കുട്ടിയെ മുതല ആക്രമിക്കുകയായിരുന്നു. ബസന്തിയെന്ന് പെണ്‍കുട്ടിയെയാണ് ആക്രമിച്ചത്. കൂട്ടുകാരിയുടെ നിലവിളി കേട്ട ടിക്കി ദലായി ഒരു മുളവടിയെടുത്ത് മുതലയെ ഒതുക്കി. മുതലയുടെ തലക്കടിച്ച് കൂട്ടുകാരിയെ രക്ഷിക്കുകയായിരുന്നു.

ടിക്കിയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ മുതല ബസന്തിയെ വിടുകയായിരുന്നു. കൈയിലും തുടയിലും പരിക്കേറ്റ ബസന്തി ചികിത്സയിലാണ്. ു. ഈ ധീരതയെ നാട് മുഴുവന്‍ വാഴ്ത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാര്‍ദാസ് പറഞ്ഞു. നാട്ടില്‍ സ്വീകരണവും ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button