ഇന്ത്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ച് പുതിയ ആപ്പ് യൂട്യൂബ് പുറത്തിറക്കി. യൂട്യൂബ് ഗോ എന്ന പേരാണ് പുതിയ ആപ്പിന് നൽകിയിരിക്കുന്നത്. നിലവിൽ സ്മാര്‍ട്ട്ഫോണുകളിൽ ലഭിക്കണ യൂട്യൂബ് ആപ്പിൽ നിന്നും അടിമുടി മാറിയാണ് യൂട്യൂബ് ഗോ എത്തുന്നത്. ഓഫ് ലൈനിലും വീഡിയോ കാണാനുള്ള ഓപഷന്‍ പ്രധാന്യം നൽകികൊണ്ടാണ് യൂ ട്യൂബ് ഗോ അവതരിപ്പിചത്. വേഗത കുറഞ്ഞ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് പുതിയ ആപ് ഏറെ പ്രയോജനം ചെയ്യുമെന്ന് യൂട്യൂബ് അവകാശപ്പെടുന്നു. ആപ്പിന്റെ ഹോം സ്ക്രീനിൽ സേവ് ചെയ്ത വീഡിയോ കാണാനുള്ള ടാബും,വീഡിയോ സേവ് ചെയ്യുന്നതിനു മുന്‍പ് പ്രിവ്യു കാണാനും സേവ് ചെയ്ത വീഡിയോ ഫോണിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് മറ്റൊരു ഫോണിലേക്ക് അയയ്ക്കാനുള്ള ഫീച്ചറും യൂ ട്യൂബ് ഗോയുടെ പ്രത്യേകതയാണ്.
യൂ ട്യൂബ് ആപിൽ സേവ് ചെയ്യാൻ സാധിക്കാത്ത വീഡിയോകളാണ് ലഭിക്കുന്നതെങ്കിൽ യൂ ട്യൂബ് ഗോയിൽ സേവ് ചെയ്യാൻ സാധിക്കുന്ന വീഡിയോകൾ മാത്രമേ ലഭിക്കുകയൊള്ളു. പുതിയ ആപ് മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ ലഭ്യമാണ്.
Post Your Comments