
ഷാര്‍ജയില്‍ കാര്‍ അപകടത്തില്‍ 33 കാരിയായ ജോര്‍ദന്‍ വനിതയും മൂന്ന് വയസുള്ള മകളും മരിച്ചു. ഷാര്‍ജയിലെ അല്‍ ഖുലയ മേഖലയില്‍ അഫ്ഗാന്‍ സ്വദേശി ഓടിച്ച കാര്‍ ഇടിച്ചാണ് ഇവര്‍ മരിച്ചത്. അമ്മയും മകളും റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചപ്പോളാണ് അതിവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചത്. ഡ്രൈവര്‍ വണ്ടി വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള ഭിത്തിയില്‍ പോയി ഇടിക്കുകയായിരുന്നു.
കാര്‍ ഓടിച്ച ഡ്രൈവറെയും ഗുരുതരാവസ്ഥയില്‍ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടേയും മകളുടേയും മൃതശരീരം അല്‍ കുവൈത്തി ആശുപത്രിയിലേക്കു മാറ്റി. പോലീസ് ഓപ്പറേഷന്‍ റൂമില്‍ ബുധനാഴ്ച 2 മണിക്കാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഉടന്‍ തന്നെ ഡോക്ടര്‍മാരും പോലീസും സംഭവസ്ഥലത്ത് എത്തി. സംഭവത്തെ പറ്റി പോലീസ് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Post Your Comments