കൊച്ചി : 9 കോൺഗ്രസ്സ് നേതാക്കൾ നീണ്ട സമയം ലിഫ്റ്റിൽ കുടുങ്ങി. ഡിസിസി ആസ്ഥാനത്തെ ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്നാണ് നേതാക്കൾ മുക്കാൽ മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചക്കായിരിന്നു സംഭവം. കെപിസിസി പ്രസിഡന്റ എംഎം ഹസ്സന് സ്വീകരണം നൽകിയ ശേഷം എല്ലാരും നാലാം നിലയിലെ ഓഡിറ്റോറിയത്തിൽ നിന്നും താഴേക്ക് പോകവേ ആണ് അപകടം സംഭവിച്ചത്. ശേഷം അഗ്നിശമന സേന എത്തിയാണ് ലിഫ്റ്റ് തുറന്ന് നേതാക്കളെ രക്ഷപ്പെടുത്തിയത് .
Post Your Comments