രണ്ട് ബൈക്കുകളുടെ നിര്‍മാണം അവസാനിപ്പിച്ച് രാജ്യത്തെ പ്രമുഖ ഇരു ചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. ഹീറോ ഹങ്ക്, കരിഷ്മ ഇസഡ് എം ആർ എന്നീ ബൈക്കുകളാണ് ബിഎസ് 4 വാഹനങ്ങൾ നടപ്പാക്കിയ ഏപ്രിൽ ഒന്ന് മുതല്‍ ഹീറോ വിപണിയിൽ നിന്നും പിൻവലിച്ചത്. മികച്ച വിൽപ്പന നേട്ടം കൈവരിക്കാത്തതിനാലാണ് ഈ ബൈക്കുകളെ വിപണിയിൽ നിന്നും പിൻവലിച്ചതെന്നാണ് വിവരം. പുതിയ മാനദണ്ഡമനുസരിച്ച് എൻജിൻ പരിഷ്കരിച്ച് ഈ രണ്ടു ബൈക്കുകളെയും വീണ്ടും വിപണിയിലെത്തിക്കാൻ ഹീറോ ആദ്യം പദ്ധതി ഇട്ടിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments