തിരുവനന്തപുരം: നീതി ആവശ്യപ്പെട്ട് സമരം നടത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കു നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്റെ ശകാരം. പ്രതിയെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധക്കാരെയാണോ അറ്സറ്റ് ചെയ്യുന്നത് എന്നും പോലീസിന്റെ പണി സര്‍ക്കാറിന് നാണക്കേടുണ്ടാക്കലല്ലെന്നും വിഎസ് ഡിജിപ് ലോക്നാഥ് ബെഹ്റയോട് പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നടത്തിയ സമരം നടത്തിയത്. എന്നാല്‍ പോലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് കാണിച്ച് സമരക്കാരെ തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സമരത്തിനിടെ റോഡില്‍ തളര്‍ന്നു വീണ ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയത്. പോലീസ് നടപടിക്കിടെ മര്‍ദ്ദനമേറ്റ മഹിജയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
Post Your Comments