തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണുവാന്‍ ഡിജിപി തയ്യാറായിരുന്നു. എന്നാല്‍ സമരത്തിനുള്ളില്‍ കയറിയ ചില പുറത്തുനിന്നുള്ളവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയെ കാണുവാന്‍ പോകില്ലെന്നും പിണറായി അറിയിച്ചു.
പോലീസ് ഐജി മനോജ് എബ്രഹാമിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് ഇത് കിട്ടിയാല്‍ തുടര്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തോക്ക് സ്വാമിയെ പോലുള്ളവരാണ് മഹിജയ്ക്ക് ഒപ്പമുണ്ടായിരുന്നതെന്നും പിണറായി പറഞ്ഞു. സാധാരണ പോലീസ് ആസ്ഥാനത്ത് ആരും സമരം ചെയ്യാറില്ലെന്ന് പിണറായി സൂചിപ്പിച്ചു.
സാധാരണ പോലീസ് ആസ്ഥാനത്ത് സമരം നടക്കാറില്ല. ഈ സമരം തടയാന്‍ ശ്രമിച്ചപ്പോള്‍ ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്തവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഏതായാലും സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും എന്താണ് പറയാനുള്ളതെന്ന് ഡിജിപി ആരാഞ്ഞിട്ടുണ്ട്. അവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അതിന് ശേഷം മറ്റ് കാര്യങ്ങള്‍ പ്രതികരിക്കാമെന്നും താന്‍ അവരെ കാണുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments